വിവിധ ദൃശ്യ വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രാജി തുടരുമ്പോള്‍ മുന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിനെ വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ച് ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബി.ജെ.പിക്ക് തീറെഴുതിയ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും ലല്ലു ശശിധരന്‍ പിള്ളയും ഗോപീകൃഷ്ണനും മീഡിയാവണില്‍ നിന്നും സനീഷ് എളയടത്തും രാജിവെച്ചിരുന്നു. എല്ലാവരും മറ്റു ചാനലുകളിലേക്ക് കൂടുമാറാനുള്ള ഒരുക്കത്തിലുമാണ്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം നികേഷ് കുമാര്‍ ഇതുവരെ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിട്ടില്ല.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

സനീഷ് മീഡിയ വണ്ണിൽ നിന്ന് രാജി വെച്ചു.. ലല്ലുവും ഗോപീകൃഷ്ണനും ഏഷ്യാനെറ്റിൽ നിന്ന് രാജി വെച്ചു.. രാജിയോട് രാജി.. പലരും പുതിയ ചാനലുകളിലേക്ക് കൂടു മാറുമ്പോൾ ഇതുവരെ കൂടണയാത്ത നികേഷിനെ ഓർമ വരുന്നു.

നികേഷേ, നീ എവിടെപ്പോയി ഒളിച്ചിരിക്കുവാ.. പുറത്തിറങ്ങി വാ.. ഇത് ബെസ്റ്റ് ടൈം ഡാ..
ഒരു തോൽവിയൊക്കെ ആർക്കും പറ്റില്ലേ. ഒരു കിണറ്റിലൊക്കെ ആരും വീഴില്ലേ..

നിങ്ങൾക്ക് രാഷ്ട്രീയത്തേക്കാൾ നല്ലത് മാധ്യമ പ്രവർത്തനമാണ്.

“ഇറങ്ങി വാടാ.. നിന്റെ ഫാൻസാടാ പറയുന്നത്”