X

ഹാര്‍ദ്ദിക്കിനും രാഹുലിനുമെതിരെ നടപടി വേണമെന്ന് ബി.സി.സി.ഐ

മുംബൈ: ടി.വി ചാനല്‍ പരിപാടിക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്റ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയുടെ ശുപാര്‍ശ. വിലക്കുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

പരാമര്‍ശം വിവാദമായതോടെ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം തേടിയിരുന്നു. പരാമര്‍ശത്തില്‍ ഖേദമുണ്ടെന്നും മാപ്പു ചോദിക്കുന്നുവെന്നും ഹാര്‍ദ്ദിക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ചാറ്റ് വിത്ത് കരണ്‍ ടി.വി ഷോക്കിടെയാണ് തനിക്ക് ഒരേസമയം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഹാര്‍ദ്ദിക് പറഞ്ഞത്. ഷോക്കിടെ സംസാരിച്ച രാഹുലും ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് ബി.സി.സി.ഐ വിശദീകരണം തേടിയത്.

chandrika: