കോട്ടയം: ഏറ്റുമാനൂരില്‍ വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം ലോഡ്ജില്‍ മുറിയെടുത്തിരുന്നു. പിന്നീട് യുവതിയെ കാണാതായി. ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.