കോഴിക്കോട്: താടിവെച്ചതുമൂലം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിക്ക് വിലക്ക്. സര്‍വ്വകലാശാലയിലെ കായികവകുപ്പ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിലാലാണ് താടിവെച്ചതുമൂലം വിലക്ക് നേരിടുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. താടിവെച്ചതിന്റെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചിട്ടും കായികവകുപ്പിലെ അധികൃതര്‍ തന്നെ ക്ലാസ്സില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് ഹിലാല്‍ പറഞ്ഞു.
ആലപ്പുഴ കായംകുളം സ്വദേശിയായ ഹിലാല്‍ സംസ്ഥാനതല ബേസ്‌ബോള്‍ താരമാണ്. ആഗസ്റ്റ് ഒന്നിനാണ് ഹിലാല്‍ കോളേജില്‍ ചേര്‍ന്നത്. താടിവെച്ചവര്‍ക്ക് ക്ലാസ്സില്‍ പ്രവേശനമില്ലെന്നും ഇത് അച്ചടക്ക ലംഘനമാണെന്നും കാണിച്ച് അധികൃതര്‍ ഹിലാലിനെ പുറത്താക്കുകയായിരുന്നു. പിന്നീട് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരുമാസം കഴിഞ്ഞ് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഇതുവരെ നടപ്പായിട്ടില്ല. ഇപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹിലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Be the first to write a comment.