ബെംഗളൂരു: കര്‍ണാടകത്തില്‍ ഗോവധ നിരോധന നിയമം പാസാക്കി യെദ്യൂരപ്പ സര്‍ക്കാര്‍. ബില്ല് നിയമസഭയില്‍ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്.

കാലിക്കശാപ്പിന് 50,000 മുതല്‍ 5 ലക്ഷം രൂപ പിഴ നല്‍കുന്നതാണ് ബില്‍. പിഴയ്‌ക്കൊപ്പം ഏഴ് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്നതാണ് നിയമം. പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തെങ്കിലും ശബ്ദവോട്ടെടെ സഭ ബില്ല് പാസാക്കുകയായിരുന്നു.