ബിജെപിക്കെതിരെ ആഞ്ഞടിച്ച് നടന്‍ ഭീമന്‍ രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പത്തനാപുരം സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന്‍ രഘു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു. നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ പ്രേരിപ്പിച്ചത്. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായതില്‍ കുറ്റബോധമുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു. ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കവയൊണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. സുരേഷ്‌ഗോപി പത്തനാപുരത്ത പ്രചാരണത്തിന് വരാത്തതും രഘുവിനെ ചൊടിപ്പിച്ചു. പത്തിലധികം തവണ ഫോണില്‍ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചാരണത്തിന് വന്നില്ല. തനിക്ക് കിട്ടിയ വോട്ടുകളില്‍ കൂടുതലും മുസ്‌ലിം സുഹൃത്തുക്കളുടേത് ആയിരുന്നുവെന്നും ഭീമന്‍ രഘു പറഞ്ഞു.