Connect with us

kerala

സ്ഥാനാര്‍ഥിത്വം നല്‍കിയില്ല; നെടുമങ്ങാട്ട് ബി.ജെ.പി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൈഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യശ്രമം നടത്തിയത്.

Published

on

നെടുമങ്ങാട്: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തക ശാലിനി സനില്‍ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൈഞരമ്പ് മുറിച്ചാണ് ശാലിനി ആത്മഹത്യശ്രമം നടത്തിയത്. ഉടന്‍തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയായ ശാലിനി നെടുമങ്ങാട് പനയ്‌ക്കോട്ടല വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു. ഫ്‌ലക്‌സും പോസ്റ്ററും അടിക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ശാലിനിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി പറയുന്നു.

വ്യക്തിഹത്യ നടത്തിയ സാഹചര്യത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് സീറ്റ് നല്‍കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും, 10 വര്‍ഷം മുമ്പുള്ള തിരഞ്ഞെടുപ്പിലും ചിലര്‍ തന്നെ അപവാദങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച് തെരഞ്ഞെടുപ്പ് സീറ്റ് നിഷേധത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തിരുന്നു. തൃക്കണ്ണാപുരം പ്ലാവിള ജയ്‌നഗര്‍ റെസിഡന്റ്സ് അസോസിയേഷന്‍ സരോവരം സമീപത്തുള്ള ഷെഡില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പി തൂങ്ങിയ നിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്.

ആനന്ദ് സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പിലൂടെ അയച്ച കുറിപ്പില്‍ ബി.ജെ.പി നേതാക്കളെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മണല്‍ മാഫിയയുമായി ബന്ധമുള്ള നേതാക്കള്‍ മാഫിയക്കാരനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നുവെന്നാണ് ആരോപണം. തൃക്കണ്ണാപുരത്ത് പ്രചാരണത്തിനിറങ്ങിയിരുന്ന ആനന്ദ് പട്ടികയില്‍ നിന്ന് ഒഴിവായതോടെ ശിവസേനയില്‍ അംഗത്വമെടുത്തിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കാനിരുന്നെങ്കിലും സമ്മര്‍ദം താങ്ങാനാവാതെ ജീവന്‍ൊടുക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending