ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മുന്‍സുപ്രീംകോടതി ജഡ്ജ് മാര്‍കണ്ഡേയ കഠ്ജു. കോടതി വിധിക്കു പുറത്ത് കൊലപാതകം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ തൂക്കുകയര്‍ കാത്തിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കഠ്ജു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
എനിക്ക് കിട്ടിയ വിവരങ്ങള്‍ പ്രകാരം ഭോപാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണ്. ഇതിനു ഉത്തരവാദികളായവര്‍, വെടിവെച്ച പോലീസുകാര്‍  മാത്രമല്ല, ഇതിനു ഉത്തരവ് നല്‍കിയ രാഷ്ട്രീയക്കാരും പോലീസ് മേധാവികളും, വധശിക്ഷ തന്നെ അര്‍ഹിക്കുന്നു. പ്രകാശ് കാദം Vs രാംപ്രസാദ് വിശ്വനാഥ്‌ ഗുപ്ത കേസില്‍ ഞാനടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഇങ്ങനെ വധശിക്ഷ വിധിച്ചിരുന്നു.

‘നാസികളെ ജൂതവംശഹത്യക്ക് വിചാരണ ചെയ്ത ന്യൂറാംബര്‍ഗ് വിചാരണയില്‍ കുറ്റവാളികള്‍ വാദിച്ചത് അവര്‍ ഉത്തരവ് അനുസരിക്കുക മാത്രമായിരുന്നു എന്നാണു. പക്ഷെ ഈ വാദം നിരാകരിക്കപ്പെട്ടു, പലര്‍ക്കും വധശിക്ഷ ലഭിച്ചു. കൊലപാതകവാസനയുള്ള പോലീസുകാര്‍
മനസ്സിലാക്കണം, നിരപരാധികളെ “ഏറ്റുമുട്ടലില്‍” കൊന്നു അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ല എന്ന്; തൂക്ക് മരം അവരെ കാത്തിരിക്കുന്നു എന്നും.’