ഭഗല്‍പൂര്‍: മീന്‍ കറി തികയാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭഗല്‍പൂര്‍ സ്വദേശിയായ കുന്ദന്‍ മന്‍ഡലിന്റെ ഭാര്യ സാറ ദേവി ആത്മഹത്യ ചെയ്തത്

നാല് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിലേക്ക് രണ്ട് കിലോ മീനുമായി എത്തിയ കുന്ദന്‍ മന്‍ഡലിനും മക്കള്‍ക്കും സാറ ദേവി മീന്‍ കറിവച്ച് നല്‍കി. എന്നാല്‍, എന്നാല്‍ സാറദേവിക്ക് കഴിക്കാന്‍ കറി ബാക്കിവച്ചില്ല. ഇതോടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഭര്‍ത്താവ് തിരച്ച് ജോലിക്ക് പോയ സമയത്ത് സാറദേവി വിഷം കഴിക്കുകയുമായിരുന്നു.

സാറാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേണമാരംഭിച്ചു.