Connect with us

india

രാമനവമി ആഘോഷത്തിനിടെ തീയിട്ട മദ്രസയുടെ പുനര്‍നിര്‍മാണത്തിന് 30 കോടി രൂപ നല്‍കി ബിഹാര്‍ സര്‍ക്കാര്‍

കഴിഞ്ഞ മാര്‍ച്ച് 31നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മദ്രസയും ലൈബ്രറിയും അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തത്.

Published

on

ബീഹാറിലെ നളന്ദ ജില്ലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘപരിവാര്‍ ആക്രമികള്‍ ആക്രമണം നടത്തിയ മദ്രസക്ക് 30 കോടി രൂപ നല്‍കി ബിഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ ഷെരീഫിലെ മുരാര്‍പൂര്‍ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനര്‍നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മദ്രസയും ലൈബ്രറിയും അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തത്.

ജയ് ശ്രീരാം വിളിച്ചത്തിയ സംഘം മദ്രസക്കും പള്ളിക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 4500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വര്‍ഷം പഴക്കമുള്ള ലൈബ്രറി അക്രമത്തില്‍ കത്തി നശിച്ചതായും പള്ളിയുടെ മിനാരം ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത തായും പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ പറയുന്നു.

വാളുകളും വടികളുമായി ജയ് ശ്രീരാം വിളിച്ചു കൊണ്ടാണ് ഇവര്‍ പള്ളിക്ക് നേരെ പാഞ്ഞെടുത്തത്.

ഇതേസമയം ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നതായി പൊലീസ് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യ’ മുന്നണി അധികാരത്തില്‍ വരട്ടെ; പ്രാര്‍ത്ഥിച്ചും ആശംസിച്ചും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു.

Published

on

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബിഷപ്പിന്റെ പ്രാര്‍ത്ഥനയും ആശംസയും. പ്രസംഗം അവസാനിപ്പിക്കവേയായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

”തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്നും നിങ്ങളോടൊപ്പം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.” ലത്തീന്‍ സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Continue Reading

india

ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്‍; 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പൂജ്യം സീറ്റ്

മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

Published

on

പ്രവചനത്തില്‍ ബി.ജെ.പിക്ക് വീണ്ടും ഷോക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

ഫലോദി സട്ടാബസാര്‍ ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ മുംബൈ സട്ടാബസാര്‍ ഇന്ത്യമുന്നണിക്ക് 348 സീറ്റുകളും പ്രവചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രചചിച്ചിരുന്ന കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തില്‍ തിരുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 300ല്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ ഫലോദി സട്ടാബസാര്‍ എന്‍.ഡി.എക്ക് 329 മുതല്‍ 332 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. എന്നാല്‍ അഞ്ചാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് കടന്നപ്പോള്‍ ഈ പ്രവചനം തിരുത്തിയിരിക്കുകയായണ്.

ഫലോദി സട്ടാ ബസാറിലെ പുതിയ പ്രവചനം പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്. ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള യു.പിയില്‍ ഇന്ത്യ മുന്നണിക്ക് 43 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്നാട്ടിലെ 39 സീറ്റുകളും ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബംഗാളില്‍ 36, മഹാരാഷ്ട്രയില്‍ 30, ബിഹാറില്‍ 29, കര്‍ണാടകയില്‍ 25 സീറ്റുകളും ഇന്ത്യ മുന്നണിക്ക് പ്രവചിക്കുന്നു. കേവലം 165 സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെത്തിയപ്പോള്‍ ഫലോദി സട്ട ബസാര്‍ എ.എന്‍.എക്ക് പ്രവചിക്കുന്നത്.

രാജസ്ഥാനിലെ ഫലോദി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വാതുവെപ്പ് മാര്‍ക്കറ്റാണ് ഫലോദി സട്ട ബസാര്‍. മുന്‍കാലങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ വാതുവെപ്പ് നടത്തിയ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. മെയ് 16ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫലോദി സട്ട ബസാറില്‍ 180 കോടി രൂപയുടെ വാതുവെപ്പ് നടന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇത് 300 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

(വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. ഈ വാര്‍ത്ത ഒരിക്കലും
വാതുവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വാതുവെപ്പ് മാര്‍ക്കറ്റിലെ നിലവിലെ കണക്കുകള്‍ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ വാര്‍ത്തകൊണ്ട് ഉദ്ദേശിക്കുന്നത്)

Continue Reading

india

പത്ത് മണിക്കൂറിൽ 40ലക്ഷം കാഴ്ചക്കാരുമായി ധ്രുവ് റാഠിയുടെ പുതിയ വീഡിയോ

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

Published

on

ബി.ജെ.പിക്ക് തലവേധനയായി ധ്രുവ് റാഠി. യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന പുതിയ വീഡിയോക്ക് പത്ത് മണിക്കൂറില്‍ 40 ലക്ഷം കാഴ്ച്ചക്കാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

പുതിയ വീഡിയോയില്‍ മോദിയുടെ ഏകാധിപത്യവും, ഇരട്ട വ്യക്തിത്വവും, അവസരവാദത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. തന്നെ പുകഴ്ത്തുന്നവരെ കൂടെ നിര്‍ത്തുകയും തള്ളിപ്പറയുന്നവരെ തുരത്തുകയും ചെയ്യുന്ന മോദിയുടെ ചരിത്രവും, വാര്‍ത്തകളും, ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട് വീഡിയോയില്‍.

1996ല്‍ മനശാസ്ത്രജ്നനായ ആശിഷ് നന്ദിയും മോദിയും തമ്മില്‍ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസരവാദവും ഒരേ കാര്യത്തില്‍ വിവിധയിടങ്ങളില്‍ മോദി സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില്‍ പറയുന്നു. ഒരേ സമയം മുസ്‌ലിംകളെ തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്ന മോദിയുടെ ഇരട്ട മുഖത്തെയും വീഡിയോയില്‍ തുറന്നു കാണിക്കുന്നുണ്ട്.

ട്രാവല്‍ വ്ലോഗുകള്‍ ചെയ്താണ് യൂട്യൂബിലേക്ക് ധ്രുവ് എത്തുന്നത്. പിന്നീട് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ധ്രുവ്.

Continue Reading

Trending