മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. വളാഞ്ചേരിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. സംഭവത്തില്‍ വാഹനം തകര്‍ന്നെങ്കിലും ബിജുമേനോന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ രാത്രിയിലാണ് വളാഞ്ചേരി വട്ടപ്പാറയില്‍ വെച്ച് അപകടമുണ്ടാവുന്നത്. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍ നിയന്ത്രണം വിട്ട് ബിജുമേനോന്റെ കാറിലും മറ്റൊരു കാറിലും വന്ന് ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാത്രി ഏറെ വൈകി ബിജുമേനോന്‍ മറ്റൊരു കാറില്‍ വീണ്ടും യാത്ര തിരിച്ചു.