അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു ദിലീപ് സിനിമയില്‍ ബിജുമേനോനെ ഒതുക്കാന്‍ ശ്രമിച്ചുവെന്നത്. വര്‍ഷങ്ങളായി മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. എന്നാല്‍ പ്രചാരണം ഏവരേയും ഞെട്ടിക്കുകയാണ് ചെയ്തത്. ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ബിജുമേനോനിപ്പോള്‍.

ഇതൊരു വ്യാജവാര്‍ത്തയാണ്. വാര്‍ത്ത തന്നെ വേദനിപ്പിച്ചുവെന്ന് ബിജുമേനോന്‍ പറഞ്ഞു. ദിലീപ് തന്നെയോ താന്‍ ദിലീപിനോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം-ബിജുമേനോന്‍ പറയുന്നു. വേറെന്തെങ്കിലുമൊക്കെ വ്യക്തിപരമായ ലക്ഷ്യമായിരിക്കും അത്തരം വാര്‍ത്തകള്‍ക്കുപിന്നില്‍. ദിലീപ് കണ്ടിരിക്കും വാര്‍ത്തകള്‍. താനും കാണാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതൊന്നും സംസാരിക്കാറില്ലെന്നും വാര്‍ത്തകള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ ദിലീപിനും മനസ്സിലാക്കാന്‍ കഴിയുമെന്നും ബിജുമേനോന്‍ പറയുന്നു.

ദിലീപിനുനേരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു നടിക്ക് മലയാള സിനിമയില്‍ അവസരം ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. അതിന് പിറകെയാണ് ബിജുമേനോനെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.