kerala

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് യുവാവ് മരിച്ചു

By webdesk14

March 01, 2023

ആലപ്പുഴ ഹരിപ്പാട് പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളി സ്വദേശി മഞ്‌ജേഷ് (36) ആണ് മരിച്ചത്. മാരാരിക്കുളം സ്റ്റേഷനിലെ ജീപ്പാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്കില്‍ മഞ്‌ജേഷിന്റെ കൂടെയുണ്ടായിരുന്ന സുഹ്യത്ത് വിഷ്ണുവിനെ ഗുരിതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.45ന് കടന്നുകാലിപ്പാടത്തിന് സമീപം വട്ടമുക്കില്‍വച്ചാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പ് അമിത വേഗത്തിലായിരുന്നു എന്നാണ് മഞ്‌ജേഷിന്റെ വീട്ടുകാര്‍ പറയുന്നത്.