Connect with us

crime

നൂഹ് വർഗീയ കലാപത്തിലെ പ്രതി ബിട്ടു ബജ്രംഗി ഹരിയാന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി

2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി

Published

on

നൂഹ് വര്‍ഗീയകലാപത്തിലെ പ്രതിയും ഗോരക്ഷാ ഗുണ്ടയുമായ ബജ്രംഗ്ദള്‍ നേതാവ് ബിട്ടു ബജ്റംഗി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഫരീദാബാദ് എന്‍.ഐ.ടി മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് ബിട്ടു ബജ്റംഗി മത്സരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാന തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

2023 ജൂലൈയില്‍ ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കലാപ- ആക്രമണ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ പ്രതിയാണ് ബിട്ടു ബജ്‌റംഗി. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഫരീദാബാദില്‍ ഒരു യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലിട്ട് ആക്രമിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തിരുന്നു.

നൂഹിലെ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 15നാണ് ബിട്ടു ബജ്‌റംഗിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗിയും സഹായി മോനു മനേസറും നൂഹില്‍ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പ്രകോപനപരമായ വിഡിയോകള്‍ പുറത്തുവിട്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 30ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.

നൂഹില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 31നുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 88 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ ബജ്റംഗ്ദള്‍ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മലപ്പുറത്ത് 5 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്

Published

on

മലപ്പുറത്ത് അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു. പ്രതി പിടിയിൽ. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒഡിഷ സ്വദേശിയായ അതിഥിത്തൊഴിലാളി നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്. ഇന്നലെയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ചിപ്‌സ് വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

Continue Reading

crime

ഡോക്ടറില്‍ നിന്ന് നാല് കോടി രൂപ തട്ടി; കോഴിക്കോട് 2 പേർ പിടിയിൽ

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു

Published

on

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ തട്ടിയെടുത്ത കേസില്‍ സുനില്‍ ദംഗി (48), ശീതള്‍ കുമാര്‍ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയില്‍ പിടികൂടിയത്.

കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ വ്യാജ ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും അയച്ച് സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുടുംബസ്വത്ത് വിറ്റ് തിരികെ നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായികകലാപ സാഹചര്യമുണ്ടായി എന്നും ആത്മഹത്യയും കൊലപാതകവും നടന്നു എന്നും അറിയിച്ചു. പരാതി നൽകിയ ഡോക്ടർ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നും  ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി.

രാജ്‌സഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി അമിത്ത് എന്ന പേരിലാണ് സംഘത്തിലുള്ളയാള്‍ ഡോക്ടറെ ഫോണില്‍ പരിചയപ്പെടുന്നത്. പിന്നീട് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ പരാതി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോക്ടറുടെ മകന്‍ വിവരം അറിഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Continue Reading

crime

ബെംഗളൂരുവില്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ കാണിക്ക പണം മോഷ്ടിച്ചു- വിഡിയോ

അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Published

on

ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബെംഗളൂരുവിലെ ബ്യാതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഡിയോയിൽ അടുക്കി വെച്ചിരിക്കുന്ന പണത്തിന് സമീപം ജീവനക്കാരൻ നിൽക്കുന്നത് കാണാം. പിന്നീട് ഇയാൾ പണമെടുത്ത് പോക്കറ്റിൽ വെക്കുന്നതും കാണാം. അടുത്ത വിഡിയോയിൽ ഇതേ ആൾ പണം മോഷ്ടിക്കുന്നതും മറ്റൊരാൾക്ക് കൈമാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം.

സംഭവം നടന്ന തിയതി വ്യക്തമല്ല. അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Continue Reading

Trending