1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതില്‍ ജനം നെട്ടോട്ടമോടുന്നതിനിടെ ബിജെപി നേതാവിന്റെ മകളുടെ പൊടിപൊടിച്ച കല്യാണം. ബാങ്കില്‍ നിന്ന് 24,000 രൂപാ മാത്രം പിന്‍വലിക്കാമെന്നിരിക്കെ മകളുടെ വിവാഹത്തിനായി അഞ്ഞൂറ് കോടിയാണ് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡി ചെലവഴിച്ചത്.

ആഡംബര വിവാഹം ഖനി ഇന്‍കം ടാക്‌സ് വകുപ്പിന്റെ നിരീക്ഷണത്തിലാണ്. റെഡ്ഡിയുടെ മകള്‍ ബ്രഹ്മാനിയും ആന്ധ്രാ പ്രദേശിലെ പ്രമുഖ വ്യവസായിയും തമ്മിലുള്ള വിവാഹം ഈ ബുധനാഴ്ചയാണ്. വിവാഹ ചടങ്ങുകള്‍ക്കായി മാതൃകാ കൊട്ടാരമടക്കം നിരവധി മാതൃകകളാണ് ബംഗളൂരുവില്‍ പണികഴിപ്പിച്ചിരിക്കുന്നത്.