റായ്പൂര്‍: സ്‌കൂള്‍ ആയയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവിന്റെ മകന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലാണ് സംഭവം. 36കാരിയുടെ പരാതിയില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രാദേശിക ബി.ജെ.പി നേതാവായ ജസ്പീര്‍സിങിന്റെ മകന്‍ പ്രിന്‍സ് സലൂജയാണ് പിടിക്കപ്പെട്ടവരിലൊരാള്‍. ഒരു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.. ഇരുമ്പുദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചതായും പരാതിയിലുണ്ട്.

ഒക്ടോബര്‍ 11ന് രാത്രിയാണ് സംഭവം. ദസറ ആഘോഷത്തിന് പിതാവിന്റെ ഗ്രാമത്തിലെത്തിയതായിരുന്നു സ്ത്രീ. ഇവരെ ബലമായി കാറില്‍ കയറ്റി പ്രതികളായ ദേവേന്ദ്ര (23), ഫരിദ് അലി (25), പ്രിന്‍സ് സലൂജ (23) എന്നിവര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.