X

സോണിയ ഗാന്ധിയെ വിഷകന്യയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ. സോണിയ ഗാന്ധി ചൈനയുടെയും പാകിസ്ഥാന്റെയും ഏജന്റായി പ്രവര്‍ത്തിച്ച ആളാണെന്നും അവര്‍ ഒരു വിഷകന്യയല്ലേയെന്നുമാണ് ബസനഗൗഡ ചോദിച്ചത്.

കര്‍ണാടകയില്‍ കോപ്പാലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ബസനഗൗഡ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബസനഗൗഡയുടെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല്‍ രംഗത്തെത്തി. സോണിയ ഗാന്ധിയെ ബി.ജെ.പി എം.എല്‍.എ വിഷകന്യ എന്ന് വിളിച്ച വിഷയത്തില്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി മോദിക്കും എന്ത് മറുപടിയാണ് പറയാനുള്ളതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ബാഗല്‍ പറഞ്ഞു.

webdesk13: