ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപി അശോക് ഗാസ്തി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ബെംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബെംഗളൂരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ണാകട പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയിലിരിക്കുമ്പോഴാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 22നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.