india
കേരളത്തില്‍ ബി.ജെ.പി രണ്ടക്കം കടക്കും; അവകാശവാദവുമായി മോദി
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ഉത്സാഹം കേരളത്തില്‍ ഇക്കുറി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കോരളത്തില്‍ രണ്ടക്കം കടക്കുമെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ഉത്സാഹം കേരളത്തില്‍ ഇക്കുറി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ ബി.ജെ.പി ഇത്തവണ 400ലധികം സീറ്റുകള്‍ നേടി വിജയിക്കും. ഇത്തവണയും പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷത്തിന് ഉറപ്പാണ്. പരാജയ ഭീതിയില്‍ അവരുടെ സമനില തെറ്റിയതിനാല്‍ ആക്ഷേപിക്കുക മാത്രമാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്യുന്നത്’, പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്കി. കേരളത്തോട് മാത്രമല്ല ഒരു സര്‍ക്കാരിനോടും കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം കേരളത്തിനും ലഭിക്കുന്നുണ്ട്. ജനങ്ങള്‍ അത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം സഫലമാക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മൂന്നാം സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുമെന്നും കേരളത്തിന്റെ വികസനത്തിന് കേന്ദ്രം മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, തിരുവന്തപുരത്തെ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങിലും മോദി പങ്കെടുത്തു. പരിപാടിയില്‍ ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ അദ്ദേഹം പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരാണ് ദൗത്യ സംഘത്തിന്റെ ക്യാപ്റ്റന്‍.
india
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ജവാന് വീരമൃത്യു; മൂന്ന് പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന് നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന് നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന് ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
india
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര; രണ്ടാം ദിനത്തില്‍
സാസറാമില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്.

ബിഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തുടരുന്നു. ഗയയില്‍ പൊതുസമ്മേളന പരിപാടികളോടെ ആണ് രണ്ടാം ദിവസത്തെ പര്യടനം അവസാനിക്കുക. സാസറാമില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്ക് മണ്ഡലത്തിലൂടെ നീളം വലിയ ജന പങ്കാളിത്തമാണ് ലഭിച്ചത്.
അതേസമയം, ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കും. വോട്ടര്‍ പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.
-
film3 days ago
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
-
News3 days ago
‘ഫലസ്തീന് രാഷ്ട്രത്തെ കുഴിച്ചു മൂടാനുള്ള പദ്ധതി’; ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്ക് വിഭജിക്കാനുള്ള കുടിയേറ്റ പദ്ധതിയുമായി ഇസ്രാഈല്‍ മന്ത്രി
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala3 days ago
ന്യൂനമര്‍ദ്ദം: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
-
india3 days ago
കനത്തമഴ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നു
-
india3 days ago
മെസി ഇന്ത്യയിലെത്തും; നാല് നഗരങ്ങള്‍ സന്ദര്‍ശിക്കും
-
film3 days ago
‘അമ്മ’യെ നയിക്കാന്‍ വനിതകള്‍; ശ്വേത മേനോന് പ്രസിഡന്റ്, കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി
-
News3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്? എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍-നാസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍