X

ബിജെപിയുടെ അട്ടിമറിനീക്കം ലക്ഷ്യം കണ്ടില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ എന്‍ഡിഎ അട്ടിമറിനീക്കം ലക്ഷ്യംകണ്ടില്ല. കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു.  ജെ.ഡി.എസ് സ്ഥാനാര്‍ഥി കുപേന്ദ്ര സ്വാമി പരാജയപ്പെട്ടു.

അതേസമയം, വോട്ടണ്ണെലിനിടെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്–ബിജെപി തര്‍ക്കം. നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. യുപിയില്‍ ക്രോസ് വോട്ടിങ്ങിനെച്ചൊല്ലി ബഹളം. വോട്ടെണ്ണല്‍ നിര്‍ത്തി വച്ചു.

അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചല്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസിന്‍റെ അഞ്ച് എംഎല്‍എമാരെ സുരക്ഷാ സേനയുടെ കാവലില്‍ ഹരിയാനയിലേക്ക് മാറ്റിയതായി ആരോപണം

webdesk13: