ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു.

ബ്ലാക്ക് ഫംഗസ് ആണോയെന്ന് സ്ഥിരീകരിക്കാന്‍ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നലെയാണ് ഗുരുതരാവസ്ഥയില്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പ്രമേഹരോഗ ബാധിതന്‍ കൂടിയായിരുന്നു ഹംസ.