india

അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു

By webdesk18

October 23, 2025

ദിസ്പൂര്‍: അസമിലെ കൊക്രജാര്‍-സലാകതി റെയില്‍വേ ട്രാക്കില്‍ ഇന്ന് പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെ സ്ഫോടനം സംഭവിച്ചു. സംഭവ സ്ഥലത്ത് കൊക്രജാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം ഉണ്ടായത്.

ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതോടെ നിരവധി ട്രെയിനുകള്‍ സ്റ്റോപ്പ് ചെയ്തു. അതിനാല്‍ നൂറുകണക്കിന് യാത്രക്കാര്‍ ഗതാഗത തടസ്സത്തില്‍ കുടുങ്ങി. പൊട്ടിയത് ഐഇഡി ആയിരിക്കാമെന്നാണ് സംശയം.

അട്ടിമറി സാധ്യത പരിഗണിച്ച് റെയില്‍വേ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.