നിരവധി യുവാക്കളെയും കുട്ടികളേയും ആത്മഹത്യ ചെയ്യാന്‍ വരെ പ്രേരിപ്പിച്ച ബ്ലു വെയില്‍ ഗെയിമുകള്‍ക്ക് രാജ്യത്ത് നിരോധിക്കണമന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റു ഇന്റര്‍നെറ്റ് ലിങ്കുകളിലൂടെയുമാണ് കുട്ടികള്‍ ഈ അപകടകരമായ ഗെയിമുമായി ബന്ധപ്പെടുന്നത്. ഇത് അവരുടെ ജീവന്‍ വരെ അപകടത്തിലാക്കുന്നു. രാജ്യത്തെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ ഈ ഗെയിമിന്റെ ലഭ്യത നിയന്ത്രിക്കുകയും ഉപയോഗം നിരോധിക്കുകയും ചെയ്യല്‍ അനിവാര്യമാണെന്നാണ് മാധ്യമങ്ങളിലൂടെ മനസ്സിലാകുന്നതെന്ന് മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.