kerala

പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

By webdesk18

June 26, 2025

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്.