കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മുസ്ലിംലീഗിനെതിരെ സി.പി.എം ആക്രമണം. കണ്ണൂരിലെ ബക്കളത്ത് മുസ്ലിംലീഗ് ഓഫീസിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ബോംബെറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഓഫീസിനു നേരെ ബോംബേറുണ്ടായത്. ബോംബേറിനെ തുടര്‍ന്ന് ഓഫീസിന് നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.

രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് കണ്ണൂരില്‍ മുസ്ലിംലീഗ് ഓഫീസിനു നേരെ സി.പി.എം പ്രവര്‍ത്തകരുടെ ബോംബ് ആക്രമണമുണ്ടാകുന്നത്. രണ്ടാഴ്ച മുമ്പും ബക്കളം അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ മുസ്ലിംലീഗ് ശാഖാ ഓഫീസിസായ പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക മന്ദിരത്തിനും മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അഷ്‌റഫിന്റെ ചിക്കന്‍ സ്റ്റാളിനും നേരെ ബോംബാക്രമണമുണ്ടായിരുന്നു. ഒന്നര മാസം മുമ്പാണ് ഈ ഓഫീസ് പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ചത്.