ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രമുഖ അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക്. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കന്‍ എഴുത്തുകാരനാണ് ബീറ്റി. ദ സെല്ലൗട്ട് എന്ന ആക്ഷേപഹാസ്യ കൃതിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അമേരിക്കയില്‍ തുടരുന്ന വര്‍ണവിവേചനത്തോടുള്ള രൂക്ഷമായ പ്രതികരണമാണ് ഈ പുസ്തകം. 50,000 പൗണ്ടാണ് പുരസ്‌കാരത്തുക. ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ പത്‌നി കാമില പുരസ്‌കാരം സമ്മാനിച്ചു.