ലണ്ടന്‍: ബ്രിട്ടനിലെ 50 വയസ്സിനു മുകളില്‍ പ്രായമുള്ള വരും പ്രതിരോധശേഷി കുറഞ്ഞവരും വാക്‌സിന്റെ ഇരു ഡോസുകള്‍ക്കും ഇടയിലുള്ള സമയപരിധി കുറയ്ക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. രണ്ടു വാക്‌സിന്‍ ഡോസുകള്‍ക്കും ഇടയില്‍ ഉള്ള സമയം 12 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ തീരുമാനം ഉപേക്ഷിക്കുന്നതായി ജോണ്‍സണ്‍ പ്രതികരിച്ചു.