X

മൊറോക്കോയില്‍ കളിക്കാന്‍ തീരുമാനിച്ച് ബ്രഹിം ഡയസ്‌

റയൽ മാഡ്രിഡ് യുവതാരം ബ്രഹിം ഡയസ് മൊറോക്കൻ ദേശീയ ടീമിൽ കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഡയസിന്റെ അന്തിമ തീരുമാനം വന്നിരിക്കുന്നത്. ഡയസിനായി സ്പാനിഷ് ടീം അധികൃതർ രം​ഗത്തുവരാത്ത സാഹചര്യത്തിലുമാണ് തീരുമാനം. 2018 മുതൽ ഡയസിനെ ടീമിലെത്തിക്കാൻ മൊറോക്ക ശ്രമങ്ങൾ നടത്തിയിരുന്നു.

ദക്ഷിണ സ്പെയ്നിലാണ് ഡയസിന്റെ ജനനം. താരത്തിന്റെ മാതാവ് സ്പെയിൻ സ്വദേശിയും പിതാവ് മൊറോക്ക സ്വദേശിയുമാണ്. സ്പെയിനിലാണ് ഡയസ് വളർന്നത്. അണ്ടർ 17 യൂറോ കപ്പിൽ 2016ലും 2017ലും സ്പെയിൻ ടീമിൽ ഡയസ് കളിച്ചിരുന്നു. എങ്കിലും മൊറോക്കൻ ഫുട്ബോളിന്റെ വർഷങ്ങളായുള്ള ശ്രമങ്ങൾക്കൊടുവിൽ പിതാവിന്റെ രാജ്യത്തിനായി കളിക്കാൻ താരം തീരുമാനിച്ചു.
2022ലെ ഖത്തർ ലോകകപ്പിൽ സെമി ഫൈനൽ കളിച്ച ടീമാണ് മൊറോക്കോ. എങ്കിലും യൂറോ കപ്പ് അടുത്തിരിക്കെ ഡയസിന്റെ തീരുമാനം വിമർശിക്കപ്പെടുന്നുണ്ട്. മുൻ ലോകചാമ്പ്യന്മാരായ സ്പെയിനൊപ്പം കളിക്കാൻ ഡയസ് കാത്തിരിക്കണമെന്നാണ് ഒരു വിഭാ​ഗം ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.

webdesk13: