X

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയില്‍, സ്വാഗതം ചെയ്തത് ‘ജയ് ശ്രീറാം’ വിളിയോടെ

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഹിന്ദുവായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് ഋഷി സുനക് പറഞ്ഞു.

ഹിന്ദുവായതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ അങ്ങനെയാണ് വളര്‍ന്നത്. അടുത്ത ദിവസങ്ങളില്‍ ചില ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. രക്ഷാബന്ധന്‍ ആഘോഷിച്ചുവെന്നും ജന്മാഷ്ടമി ആഘോഷിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിലൂടെ അതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.

ജീവിതത്തില്‍ വിശ്വാസമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണ് വിശ്വാസം എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് എന്നെപ്പോലെ മാനസിക സംഘര്‍ഷം ഏറിയ ജോലി ചെയ്യുന്നവര്‍ക്ക്. നിങ്ങള്‍ക്ക് സഹിഷ്ണുത നല്‍കുന്നതിനും നിങ്ങള്‍ക്ക് ശക്തി നല്‍കുന്നതിനും വിശ്വാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗധരിയാണ് ഇവരെ സ്വീകരിച്ചത്. രുദ്രാക്ഷവും ഭഗവത് ഗീതയും ഹനുമാന്‍ ചാലിസയും ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും സമ്മാനിച്ചു.

webdesk13: