X

ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു

ജി – 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .

അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.

റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.

ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.

എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.

യുക്രൈന്‍ അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.

webdesk13: