india

പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ തല വെട്ടിയെടുത്ത് സഹോദരന്‍; അമ്മയും അറസ്റ്റില്‍

By Test User

December 06, 2021

മഹാരാഷ്ട്രയില്‍ യുവതിയെ സഹോദരന്‍ തലയറുത്ത് കൊലപ്പെടുത്തി. ഔറംഗാബാദിലാണ് സംഭവം നടന്നത്. പ്രണയ വിവാഹം ചെയ്തതിനാണ് തലയറുത്ത് കൊലപ്പെടുത്തിയത്. 17 വയസുകാരനാണ് യുവതിയുടെ തലവെട്ടിയത്.

സ്വന്തം അമ്മയുടെ സഹായത്തോടെയാണ് സഹോദരന്‍ കൊലപാതകം നടത്തിയത്. പ്രതി തലവെട്ടുന്ന സമയം അമ്മ യുവതിയുടെ കാല് പിടിച്ചുവെച്ച് മകനെ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു.

വെട്ടിയെടുത്ത തല പ്രതി വീശുകയും സെല്‍ഫി എടുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.