തിരുവനന്തപുരം: ശബരിമല, പൗരത്വ നിയമ ഭേദഗതി വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.