ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. ജൂണ്‍ ആറിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.

52 അംഗങ്ങളാണ് കോണ്‍ഗ്രസിന് ലോക്‌സഭയിലുള്ളത്. പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാന്‍ 55 അംഗങ്ങള്‍ വേണം. ലോക്‌സഭയില്‍ അഞ്ച് അംഗങ്ങളാണ് എന്‍സിപിക്കുള്ളത്. ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് എംപിമാരുടെ യോഗം നാളെ ചേരും.