Connect with us

More

കാര്‍ഡ് ഇടപാടുകള്‍ക്ക് പകരം ഇനി ആധാര്‍ നമ്പര്‍ പദ്ധതി വരുന്നു

Published

on

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരമായി 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കാന്‍ നിതി ആയോഗിനേയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പണമിടപാടുകള്‍ കുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. കാര്‍ഡോ, പിന്‍ നമ്പറുകളോ ഇല്ലാത്തതാവും ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകള്‍, വിരലടയാളം എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡയരക്ടര്‍ ജനറല്‍ അജയ് പാണ്ഡ്യ അറിയിച്ചു. ബൃഹത് പദ്ധതിയായതിനാല്‍ ഇതിനായി മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍, വ്യാപാരികള്‍, ബാങ്കുകള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12

കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള കൂടിയാലോചനകള്‍ പദ്ധതിക്കായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മുഴുവന്‍ മൊബൈല്‍ കമ്പനികളോടും വിരലടയാളമോ, കണ്ണിന്റെ കൃഷ്ണമണിയോ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇത് ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുമെന്നു നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം ഡിജിറ്റല്‍ പണമിടപാട് നടപ്പിലാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ ഭാഗമാണ് കാന്ത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ ഈ രീതിയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഡിസംബര്‍ 30 വരെ നികുതി ഒഴിവാക്കിയിരുന്നു. സര്‍ക്കാറിന്റെ ഡിജിറ്റല്‍ പണമിടപാടിലേക്കു വ്യാപാരികളെ കൊണ്ടുവരുന്നതിനു പ്രോത്സാഹനം നല്‍കുന്നതിനായി 100 കോടി രൂപ മാറ്റി വെച്ചതായി ഐ.ടി സെക്രട്ടറി അരുണ സുന്തര്‍രാജന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂര്‍ണ്ണമായും കത്തി നശിച്ചു; ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടി

പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു

Published

on

മലപ്പുറം: മലപ്പുറം തവനൂർ പോത്തനൂരിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ പൊന്നാനി-കുറ്റിപ്പുറം ദേശീയ പാതയിലാണ് സംഭവം. തീ പിടിത്തത്തിൽ ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും യാത്രക്കാരും ഓടി രക്ഷപെട്ടു. തലനാരിഴയ്ക്കാണ് ഇവ‍ർ രക്ഷപ്പെട്ടത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊന്നാനിയിൽ നിന്ന് അഗ്നി രക്ഷസേന പ്രവർത്തകരെത്തി തീ അണക്കുകയായിരുന്നു.

 

Continue Reading

india

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; ടെന്റുകൾ കത്തിനശിച്ചു

ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്

Published

on

പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ.

20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെ തീ അണയ്ക്കാൻ ശ്രമിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ട്, അഖാര പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഭാസ്കർ മിശ്ര കൂട്ടിച്ചേർത്തു. ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താൻ നിർദേശം നൽകിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 

Continue Reading

kerala

സിപിഎമ്മുകാര്‍ കൊന്നുവെന്ന് പിതാവ് ആരോപിച്ച സിപിഎം പ്രവര്‍ത്തകന്‍ യു.കെ സലീമിന്റെ സ്മാരകം ഉദ്ഘാടനം ചെയതത് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്

Published

on

കണ്ണൂരിലെ തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ യു.കെ സലീമിനെ കൊലപ്പെടുത്തിയ ശേഷം സി.പി.എമ്മുകാർ തന്നെ സ്മാരകവും നിർമ്മിച്ചു. സലീമിനെ കൊന്നത് സിപിഎം പ്രവർത്തകരാണെന്ന് പിതാവ് കെ.പി യൂസഫ് ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെ പാർട്ടി നിർമ്മിച്ച സലിം സ്മാരക മന്ദിരത്തിന്റെ ചിത്രവും പ്രചരിക്കുകയാണ്.

2022 ജൂലൈ 23ന് സി.പി.എം നേതാവ് എം.വി ഗോവിന്ദൻ മാസ്റ്ററാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിനാണ് സലീമിനെ പാർട്ടി കൊന്നതെന്ന് പിതാവ് ആരോപിക്കുന്നു. സലീം കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ഫസൽ വധത്തെക്കുറിച്ച് കൂടുതലായി അറിവുള്ള റയീസിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു മരണങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.

Continue Reading

Trending