തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനും വഫക്കുമെതിരെ കേസെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വഫയും കാറിലുണ്ടായിരുന്നു. കാര്‍ അലക്ഷ്യമായി ഓടിച്ചതിനും കേസുണ്ട്. അതേസമയം, മറ്റു വകുപ്പുകള്‍ ചുമത്താനുള്ള സാധ്യതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പൊലീസിന് മൊഴി നല്‍കി. അപകടം നടന്ന ശേഷം കാറിന്റെ െ്രെഡവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ െ്രെഡവര്‍മാര്‍ പറഞ്ഞിരുന്നു.