കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തില്‍ കണ്ണൂരില്‍ ദേശീയപതാകയോട് അനാദരവ് കാട്ടി ആര്‍എസ്എസ്സിന്റെ കാവിക്കൊടി ഉയര്‍ന്നു. ആറളം തോട്ടുകടവിലാണ് സ്ഥലത്തെ കൊടിമരത്തില്‍ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ ആര്‍എസ്എസ്സിന്റെ കാവിക്കൊടി കെട്ടിയത്.

അതേസമയം, സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് നടപടി വൈകുന്നതായും വിമര്‍ശനം. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്നാണ് പതാക സ്വാതന്ത്ര്യദിനത്തില്‍ കെട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആര്‍എസ്എസ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

ദേശീയപതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കേസെടുത്തായി പൊലീസ് വ്യക്തമാക്കി. എത്ര പേര്‍ പതാക ഉയര്‍ത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്നും വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും, അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഇരിട്ടി ഡിവൈഎസ്പി അറിയിച്ചു.