കോലാപൂര്‍: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിക്ക് മിഠായി നല്‍കിയതിന് താഴ്ന്നജാതിക്കാരനായ 13 വയസുകാരനെ മര്‍ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം.

ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് താഴ്ന്നജാതിക്കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിക്ക് മിഠായി നല്‍കിയത്. പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞതോടെ കുടുംബങ്ങള്‍ തമ്മില്‍ വഴക്കായി.

കഴിഞ്ഞ ദിവസം സംഭവമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ അമ്മാവനും ബന്ധുക്കളുമാണ് കൗമാരക്കാരനെ മര്‍ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.