ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാംറാങ്ക് ലഭിച്ചു. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ജി.ശ്രീലക്ഷ്മിയാണ് ഒന്നാംറാങ്ക് ലഭിച്ച മലയാളി. ഗുരുഗ്രാം ഡി.പി.എസിലെ പ്രാഖര്‍ മിത്തല്‍, ബിജ്‌നോര്‍ ആര്‍.പി പബ്ലിക് സ്‌കൂളിലെ റിംഷിം അഗര്‍വാള്‍, ഷാംലി സ്‌കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നന്ദിനി ഗാര്‍ഗ് എന്നിവരാണ് ശ്രീലക്ഷ്മിക്കൊപ്പം ഒന്നാംറാങ്ക് പങ്കിട്ടത്. നാലുപേരും 500-ല്‍ 499 മാര്‍ക്ക് നേടിയാണ് ഒന്നാമതെത്തിയത്.

16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സി.ബി.എസ്.ഇ ഫലം കാത്തിരുന്നത്. 99.60 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് ഒന്നാമതെത്തിയത്. 97.37 ശതമാനം വിജയം നേടിയ ചെന്നൈ മേഖല രണ്ടാംസ്ഥാനം നേടി. 91.86 ശതമാനം വിജയം നേടി അജ്മീര്‍ മേഖല മൂന്നാമതായി.