ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ആണ് വിജയശതമാനം. മുന്‍ വര്‍ഷത്തേക്കാല്‍ ഒരു ശതമാനത്തിന്റെ വര്‍ധനവുണ്ടായത്. രാജ്യത്ത് വിജയശതമാനത്തില്‍ തിരുവനന്തപുരമാണ് ഏറ്റവും ഒന്നാമത്.

97.32ആണ് തിരുവനന്തപുരത്തിന്റെ വിജയശതമാനം. 93.87 ശതമാനവുമായി ചെന്നൈ രണ്ടാം സ്ഥാനത്തും 89 ശതമാനവുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണുള്ളത്. 500ല്‍ 499 മാര്‍ക്ക് നേടിയ നോയിഡ സ്വദേശിനി മേഘ്‌ന ശ്രീവാസ്തവയാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി.

 

പരീക്ഷാ ഫലം ലഭിക്കാന്‍:

cbseresults.nic.in
cbse.nic.in

എന്നീ വെബ്‌സൈറ്റിലും ഗുഗിള്‍.കോമിലും പരീക്ഷഫലം ലഭിക്കും.