X

ചരിത്ര ദൗത്യത്തിലേക്ക്‌ കുതിച്ചുയർന്ന് ചന്ദ്രയാന്‍ 2

അഭിമാനത്തോടെ ചരിത്ര ദൗത്യത്തിലേക്ക്‌ കുതിച്ചുയർന്ന് ചന്ദ്രയാൻ 2. ചരിത്ര ദൗത്യത്തിനൊരുങ്ങി ചന്ദ്രയാന്‍ രണ്ട് അതിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്‌ല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചന്ദ്രയാന് മിഷൻ ഡയറക്ടർ കുതിച്ചുയരാൻ അനുമതി നൽകി.  ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3 ബഹികാശത്തേക്ക് കുതിച്ചുയരുന്നു.

ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവീകൃത ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ അവസാനിച്ചു. മിനിറ്റുകൾ കൂടി കഴിഞ്ഞാൽ ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് കുതിച്ചുയരും.

ചന്ദ്രയാന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍റെ ടീമിന് എല്ലാ ആശംസകളുമെന്ന് നരേന്ദ്രമോദി.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. ലോഞ്ച് റിഹേഴ്‌സല്‍ കഴിഞ്ഞ ദിവസം രാത്രി പൂര്‍ത്തിയായിരുന്നു. 15ന് വിക്ഷേപിക്കേണ്ടിരുന്ന ചന്ദ്രയാന്‍ അവസാന മണിക്കൂറുകളിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെച്ചത്. ഹീലിയം ടാങ്കിലെ ചോര്‍ച്ചയായിരുന്നു ക്രയോജനിക് എഞ്ചിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം. പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്.വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്തംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ഇതിനായി ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഐഎസ്ആർഒയുടെ പ്ലാൻ ബി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

chandrika: