Connect with us

More

ചരിത്ര ദൗത്യത്തിലേക്ക്‌ കുതിച്ചുയർന്ന് ചന്ദ്രയാന്‍ 2

Published

on

അഭിമാനത്തോടെ ചരിത്ര ദൗത്യത്തിലേക്ക്‌ കുതിച്ചുയർന്ന് ചന്ദ്രയാൻ 2. ചരിത്ര ദൗത്യത്തിനൊരുങ്ങി ചന്ദ്രയാന്‍ രണ്ട് അതിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്‌ല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചന്ദ്രയാന് മിഷൻ ഡയറക്ടർ കുതിച്ചുയരാൻ അനുമതി നൽകി.  ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3 ബഹികാശത്തേക്ക് കുതിച്ചുയരുന്നു.

ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തില്‍ ദ്രവീകൃത ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ അവസാനിച്ചു. മിനിറ്റുകൾ കൂടി കഴിഞ്ഞാൽ ചന്ദ്രയാൻ 2 ബഹിരാകാശത്തേക്ക് കുതിച്ചുയരും.

ചന്ദ്രയാന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍റെ ടീമിന് എല്ലാ ആശംസകളുമെന്ന് നരേന്ദ്രമോദി.

വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്. ലോഞ്ച് റിഹേഴ്‌സല്‍ കഴിഞ്ഞ ദിവസം രാത്രി പൂര്‍ത്തിയായിരുന്നു. 15ന് വിക്ഷേപിക്കേണ്ടിരുന്ന ചന്ദ്രയാന്‍ അവസാന മണിക്കൂറുകളിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെച്ചത്. ഹീലിയം ടാങ്കിലെ ചോര്‍ച്ചയായിരുന്നു ക്രയോജനിക് എഞ്ചിനിലേക്ക് ഇന്ധനം എത്താതിതിരിക്കാനും വിക്ഷേപണം മാറ്റാനുമുണ്ടായ കാരണം. പിഴവുകളെല്ലാം പരിഹരിച്ചാണ് ഇത്തവണ റോക്കറ്റ് വിക്ഷേപണത്തറയില്‍ എത്തിച്ചിരിക്കുന്നത്.വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്തംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ഇതിനായി ചന്ദ്രയാന്‍ രണ്ട് പേടകത്തിന്റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഐഎസ്ആർഒയുടെ പ്ലാൻ ബി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം 7 ആക്കി മാറ്റി. ഏറ്റവും വലിയ മാറ്റം ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിലാണ്.  നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്‍ററും ഓർബിറ്ററും തമ്മിൽ വേർപെടാൻ പോകുന്നത് 43 ആം ദിവസമാണ്. നേരത്തെ ഇത് അൻപതാം ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

More

നാണക്കേടിന്റെ അങ്ങേയറ്റം

EDITORIAL

Published

on

സമ്മിശ്രവികാരത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാജ്യം നോക്കിക്കണ്ടിരുന്നത്. രണ്ടാം വരവില്‍ അമ്പരപ്പിക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്റെ പഴയ സൗഹ്യദങ്ങളുടെ പിന്‍ബലത്തില്‍ വരുതിയില്‍ നിര്‍ത്താനും രാജ്യത്തിന് ഗുണകരമാകുന്ന തിരുമാനങ്ങളെടുപ്പിക്കാനും കഴിയുമോ, അതല്ല അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി നാണംകെട്ട് മടങ്ങേണ്ടിവരുമോ എന്നതിലായിരുായിരുന്നു രാജ്യത്തിന്റെ ശ്രദ്ധയത്രയും. അമേരിക്കയോട് ചേര്‍ന്നു നില്‍ക്കുന്ന പലരാജ്യങ്ങളുടെയും ഭരണാധികാരികളെ മാറ്റിനിര്‍ത്തി മോദിയെ കൂടിക്കാഴ്ച്ചക്കായി പെട്ടെന്നുതന്നെ ക്ഷണിച്ചതിലൂടെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സന്ദര്‍ശനം കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ചിന്ത സ്വാഭാവികമായും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഴുവന്‍ പ്രതീക്ഷകളും അസ്ഥാനത്തായി എന്നുമാത്രമല്ല, ട്രംപിന്റെ എല്ലാ കുതന്ത്രങ്ങളിലും തലവെച്ചുകൊടുത്ത് മാനംകെട്ട് മടങ്ങേണ്ട അവസ്ഥയാണ് പ്രധാനമന്ത്രിക്കുണ്ടായത്. തിരുവ നിരക്ക്. കുടിയേറ്റ പ്രശ്നം, ആയുധക്കച്ചവടം, ക്രൂഡോയില്‍ ഇറക്കുമതി, ക്വാഡ് കൂട്ടായ്മ, തുടങ്ങിയ വിഷയങ്ങളിലെല്ലാം യു.എസ് പ്രസിഡന്റിന്റെ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ടാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി അമേരിക്കയിലുള്ളപ്പോള്‍ അമേരിക്ക കയറ്റി അയക്കുകയും കഴിഞ്ഞദിവസം പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്ത രണ്ടാം വിമാനത്തിലെ യാത്രക്കാരെയും കൈകാലുകളില്‍ വിലങ്ങുവെച്ചാണ് എത്തിച്ചിരിക്കു ന്നതെന്നത് പ്രധാനമന്ത്രിക്കുണ്ടായ നാണക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാലുകളില്‍ ചങ്ങലയും കൈകളില്‍ വിലങ്ങുമിട്ട് ബന്ധിച്ചതിനു ശേഷമാണ് വിമാനത്തില്‍ കയറ്റിയതെന്ന് യാത്രക്കാര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ സൈനിക വിമാനമായ സി-17 വിമാനത്തില്‍ ശനിയാഴ്ച്ച രാത്രിയെത്തിയ 116 പേരടങ്ങിയ സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായതെങ്കില്‍ ഫെബ്രുവരി അഞ്ചിന് സമാന രീതി തന്നെയായിരുന്നു 104 പേരടങ്ങുന്ന ആദ്യ സംഘത്തിനുമുണ്ടായിരുന്നത്. ഇനി എത്താനിരിക്കുന്നവരുടെയും അവസ്ഥ സമാനമായിരിക്കുമെന്നതില്‍ സംശയത്തിന് വകയില്ല.

ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് തിരിച്ചയച്ച യു.എസ് നടപടിയില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയായിരുന്നു ട്രംപുമായുള്ള കൂടി ക്കാഴ്ച്ചക്ക് നരേന്ദ്രമോദി എത്തിയിരുന്നത്. അമേരിക്കയുടെ മനുഷ്യത്വരഹിതമായ നടപടിയെ പാര്‍ലമെന്റില്‍ ന്യായീകരിച്ച് നാണംകെട്ടതിന്റെ മാനക്കേട് മാറ്റാന്‍ ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ മോദി ശ്രമിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടതെങ്കില്‍ ഒരക്ഷരം ഇതേക്കുറിച്ച് ഉരിയാടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അമേരിക്കയുടെ രീതി ഇതാണെന്നായിരുന്നു പാര്‍ലമെന്റിലെ ന്യായീകരണമെങ്കില്‍ മൗനത്തിന്റെ മഹാമളത്തില്‍ അഭയം പ്രാപിക്കുകകയാണ് മോദി ചെയ്തത്. പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ വലിയ സഹകരണത്തിന് ധാരണയുണ്ടാക്കിയതായി അവകാശപ്പെട്ടെങ്കിലും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍വ്വമായ നിലപാട് യു.എസില്‍ നിന്ന് നേടിയെടുക്കുന്നതില്‍ പ്രധാനമന്ത്രി അമ്പേ പരാജയപ്പെടുകയായിരു ന്നു. മാത്രമല്ല, മോദി അമേരിക്കയില്‍ തങ്ങുന്നതിനിടെ തന്നെ കൂടുതല്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ട്രംപിനൊപ്പമിരുന്ന് പ്രസ്താവനയിറക്കിയതിലൂടെ, രാജ്യത്തെ പൗരന്‍മാരെ അപമാനിച്ചു കയറ്റി അയക്കുന്ന യു.എസ് പ്രസിഡന്റിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. കുടിയേറ്റക്കാരോടുള്ള ക്രൂരതയില്‍ ട്രംപിനെ പ്രതിഷേധം അറിയിക്കാനുള്ള ബാധ്യത മോദി നിറവേറ്റണമെന്ന് പ്രതിപക്ഷമുള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടി രിക്കുമ്പോഴായിരുന്നു ഈ വിധേയത്വം.

അതേസമയം, അമേരിക്കയില്‍നിന്ന് കൂടുതലായി ആയുധങ്ങളും ക്രൂഡോയിലും ഇറക്കുമതിചെയ്ത് അവരെ പ്രിതിപ്പെടുത്താനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മുപ്പതോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തിരുവ കുറയ്ക്കാനും. ശതകോടികള്‍ ചെലവിട്ട് അമേരിക്കയില്‍നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായെന്നുമുള്ള അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ വെച്ചുള്ള പ്രഖ്യാപനം ഇക്കാര്യമാണ് വിളംബരം ചയ്യുന്നത്. നിലവില്‍ തന്നെ 150 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പന്നങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് 250 കോടിയിലേക്ക് ഉയര്‍ത്താമെന്ന ഉറപ്പും മോദി നല്‍കിയിരിക്കുകയാണ്. എഫ് 35 യുദ്ധവിമാനക്കരാര്‍ വിവാദത്തിനു വഴിവെച്ചിരിക്കുകയുമാണ്. ലേ കത്തെ ഏറ്റവും വിലകൂടിയതും പറക്കല്‍ ചെലവേറിയതുമായ പ്രസ്തുത വിമാനം ഇന്ത്യക്കുമേല്‍ ട്രംപ് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ വിമാനം വാങ്ങണമെന്ന ആവശ്യം സൈന്യമോ പ്രതിരോധ മന്ത്രാലയമോ മുന്നോട്ടുവെച്ചിട്ടുണ്ടായിരുന്നില്ല. എഫ് 35 വെറും തല്ലിപ്പൊളിയാണെന്നാണ് ട്രംപിന്റെ വിശ്വസ്തനായി മാറിയ ഇലോണ്‍ മസ്‌ക് തന്നെ അഭിപ്രായപ്പെട്ടത്.

 

Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ തുടക്കമായി

അവശ പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പാലക്കാട് : അവശ, പിന്നാക്ക ന്യൂനപക്ഷങ്ങളെ നിര്‍ദയം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇന്ത്യ കണ്ട ഒരു മഹാദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ ഒരണ പോലും സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. അനുവദിച്ചതാകട്ടെ ചിലവഴിക്കാനാവാത്ത തരത്തിലുള്ള വായ്പയുമാണ്. കേരളത്തോടുള്ള രാഷ്ട്രീയപരമായ താത്പര്യമില്ലായ്മയാണ് ഇതിന് കാരണം.

അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരുമുണ്ടാകരുതെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിട്ടു പോലും ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കിട്ട് അമേരിക്ക നാടുകടത്തുന്ന നീക്കവുമായി മുന്നോട്ടു പോകുന്നത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കുന്നതാണ്.

കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിലുന്നുള്ളത്. സര്‍ക്കാറിന് ആരോടാണ് താത്പര്യമെന്ന് വ്യക്തമാകുന്നില്ല. ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഫണ്ടനുവദിക്കുന്നില്ല. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാറിന് ഉത്തരമില്ല. ദുര്‍ഭരണം അസഹ്യമായതോടെ സി.പി.എമ്മിനെ പിന്തുണച്ചവര്‍ പോലും കൈവിടുന്ന സാഹചര്യമാണുള്ളത്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണമടക്കം അട്ടിമറിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യയുദ്ധത്തിന് യുവാക്കള്‍ സുസജ്ജരാകണം.

അധികാരം കാത്തുകെട്ടിക്കിടക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്, മറിച്ച് കയ്യില്‍ അധികാരമെത്തിയ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി അതുപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് മാതൃക കാട്ടിയ പ്രസ്ഥാനമാണ്്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ട്, സാധാരണക്കാരന്റെ കണ്ണീരൊപ്പി, അവന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി സുസംഘടിതമായി നിലകൊണ്ട പാരമ്പര്യമാണ് മുസ്്‌ലിംലീഗിനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലമെന്റില്‍ വരെ പ്രതിനിധകളുണ്ടാകണം, അധികാരത്തില്‍ തിരിച്ചെത്തുകയും വേണം. ഇല്ലായെങ്കില്‍ മുന്‍കാലങ്ങളില്‍ അവശ, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി നേടിയെടുത്തവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ വിഭാഗങ്ങളെ അത്രമാത്രം പാര്‍ശ്വവത്കരിക്കുന്ന ഭരണമാണ് രാജ്യത്തുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം , യുത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു , സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ ,അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ,അഡ്വ നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍ , ടി.പി.എം ജിഷാന്‍ , ഫാത്തിമ തഹ്‌ലിയ,ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, എം.എസ് .എഫ് ദേശീയ പ്രസിഡന്റ്് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്,ജന.സെക്രട്ടറി സി.കെ നജാഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എം ഹമീദ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ അഷറഫ് വാളൂര്‍, അഡ്വ.ദിനേഷ്, ടി.എ അഹമ്മദ് കബീര്‍ , പി.എ റഷീദ് പ്രഭാഷണം നടത്തി.

Continue Reading

kerala

പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്: ആലുവയിൽ 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ

70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്

Published

on

ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

70000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട സംഘത്തെ കൊരട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബീഹാർ സ്വദേശിയുടെ ഒരു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. 14ന് രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്നലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു.

ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർ പോർട്ട് പരിസരം, ജില്ല അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധന നടത്തി.

Continue Reading

Trending