X

സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ സോഫ്റ്റ് സിഗ്‌നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം

ലണ്ടന്‍: സംശയകരമായ ക്യാച്ചുകളുടെ കാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ സോഫ്റ്റ് സിഗ്‌നലിലുടെ ഔട്ട് വിധിക്കുന്ന വ്യവസ്ഥക്ക് മാറ്റം. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഐ.സി.സിയുടെ പുതിയ ചട്ട പ്രകാരം ഫീല്‍ഡ് അമ്പയര്‍മാര്‍ ക്യാച്ചുകളുടെ കാര്യത്തില്‍ സോഫ്റ്റ് സിഗ്‌നല്‍ നല്‍കേണ്ടതില്ല. നിലവില്‍ സോഫ്റ്റ് സിഗ്‌നല്‍ നല്‍കുന്ന ഫീല്‍ഡ് അമ്പയര്‍മാര്‍ തീരുമാനം സ്ഥിരീകരിക്കാന്‍ ടെലിവിഷന്‍ അമ്പയറുടെ സ്ഥിരീകരണം തേടലാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം ക്യാച്ചുകളുടെ റിപ്ലേകളില്‍ അവ്യക്തത പ്രകടമാവാറുണ്ട്. അപ്പോള്‍ ടെലിവിഷന്‍ അമ്പയര്‍ വിഷമ വൃത്തത്തിലാവും. ഫീല്‍ഡ് അമ്പയര്‍ക്കാണ് മൈതാന കാര്യത്തില്‍ വ്യക്തമായ കാഴ്ച്ച. അപ്പോള്‍ അവര്‍ക്ക്് തന്നെ തീരുമാനമെടുക്കാമെന്നാണ് സൗരവ് ഗാംഗുലി അധ്യക്ഷനായ ഐ.സി.സി ടെക്നിക്കല്‍ കമ്മിറ്റിയുടെ ശിപാര്‍ശ. സോഫ്റ്റ് സിഗ്‌നല്‍ നല്‍കുന്നതിന് പകരം ഫീല്‍ഡ് അമ്പയര്‍ക്ക് ടെലിവിഷന്‍ അമ്പയറുടെ സഹായം തേടാം.

webdesk11: