ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്‌ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്‌സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്‌സിറ്റി, എക്‌സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്‌പോട്ടിഫൈ,ലെറ്റര്‍ ബോക്‌സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്‌സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്‌ഫ്ളെയര്‍ ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.