X

ചെന്നൈയിന്‍ കനിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന്

ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന്‍ ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.

പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന മുംബൈക്ക് ചെന്നൈയെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനെയും മറികടന്ന് ആറാം സ്ഥാനത്തേക്ക് വരാമായിരുന്നു. ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറ് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പില്‍ നേരിട്ട് യോഗ്യത നേടുക. അവശേഷിക്കുന്ന എട്ടു ടീമുകള്‍ പ്ലേഓഫ് കളിച്ച് ജയിച്ചുവേണം സൂപ്പര്‍ കപ്പിന് എത്താന്‍.

ഇന്നലെ സ്വന്തം മൈതാനത്ത് പെനാല്‍ട്ടി ഗോളിലൂടെയാണ് ചെന്നൈ വിജയിച്ചത്. ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ വിജയം മാത്രമായിരുന്നു മുംബൈ ലക്ഷ്യമിട്ടത്. പക്ഷേ ചെന്നൈ ഗോള്‍മുഖം വിറപ്പിക്കാനല്ലാതെ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയിരുന്നു മുംബൈ. എന്നാല്‍ രണ്ടാം ഘട്ടത്തിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് ആദ്യ ഘട്ടത്തിലെ മികവ് ആവര്‍ത്തിക്കാനായില്ല. ഇന്നലെ ചെന്നൈ ലൈനപ്പില്‍ പുതിയ റിസര്‍വ് താരങ്ങളായിരുന്നു. എന്നിട്ടും വിജയിച്ചു കയറാന്‍ ടീമിനായില്ല. ഐ.എസ്.എല്‍ ലീഗ് ഘട്ടം ഇന്ന് രണ്ട് മല്‍സരങ്ങളോടെ സമാപിക്കും

chandrika: