തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്് സമരം നടത്താനെത്തിയ കുടുംബാംഗങ്ങള്‍ക്കു നേരെ പൊലീസ് നടപടി ന്യായീകരണമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണുവിന്റെ മാതാപിതാക്കളെ വലിച്ചിഴച്ച് അറസ്റ്റു ചെയ്ത് നീക്കിയത് ന്യായീകരിക്കാനാവാത്ത നടപടിയാണ്. പൊലീസിന്റേത് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രതികളെ പിടിക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.