Connect with us

kerala

ഇന്ത്യന്‍ ജനാധിപത്യം കൊള്ളയടിക്കപ്പെട്ടു; വോട്ടര്‍ പട്ടിക അട്ടിമറിച്ചു; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തു.

Published

on

ഇന്ത്യന്‍ ജനാധിപത്യം 140 കോടി ജനതയുടെ കണ്‍മുന്നില്‍ നിന്ന് അതിസമര്‍ഥമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മുഴുവന്‍ ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര്‍ പട്ടികയാകെ തിരുത്തി വ്യാജന്‍മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപിയെന്നും ചെന്നിത്തല ആരോപിച്ചു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഞങ്ങളെയും അവിടുത്തെ ജനങ്ങളെയും ഞെട്ടിപ്പിച്ച തെരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മഹാവികാസ് അഘാഡി വന്‍ മുന്നേറ്റം നടത്തി. 48 സീറ്റില്‍ 32 ഓളം സീറ്റുകള്‍ ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം നേരെ തിരിഞ്ഞു. അതൊരിക്കലും വിശ്വസനീയമായ ഒരു റിസള്‍ട്ട് ആയിരുന്നില്ല. അതിനുശേഷം ഞങ്ങള്‍ പഠിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥലങ്ങളിലും പ്രകടനങ്ങളും ജാഥകളും അതോടൊപ്പം തന്നെ ഇലക്ഷന്‍ കമ്മീഷനുള്ള പരാതികളും ഒക്കെ കൊടുത്തതാണ്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഇതെല്ലാം്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതില്‍ അടുത്തപടി എന്തെന്ന് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും നഗ്‌നമായ ചട്ടലംഘനം നടന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ബിജെപിക്ക് അനുകൂലമായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ ഒരു അതിക്രമമായിരുന്നു. ആ അതിക്രമത്തിലൂടെയാണ് അവിടെ ഗവണ്‍മെന്റ് ഉണ്ടായത്. ഇപ്പോഴും ജനങ്ങള്‍ക്ക് ഈ തെരഞ്ഞഎടുപ്പ് ഫലത്തില്‍ വിശ്വാസമില്ല.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം കൃത്രിമം എവിടെയൊക്കെയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കും. പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം രമേശ് ചെന്നിത്തല പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം

നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.

Published

on

കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ സംഘാടകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിയാടിയില്‍ അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.

നേരത്തെ അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം കുറ്റിയാടിയില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാര്‍ എത്തിച്ചേരുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമര്‍ശങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്താല്‍, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.

തന്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Continue Reading

kerala

ട്രെയിനില്‍ യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ചു; പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ട്രെയിനില്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മുബൈ സ്വദേശിയായ അഭിഷേക് ബാബുവാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ട്രെയിനിലെ ഭക്ഷണശാലയില്‍ വെള്ളം ചോദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ തിളച്ച വെള്ളം ഒഴിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending