കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്ന് ചെന്നിത്തല ചേദിച്ചു.

ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളതെന്നും അദ്ദേഹം അരോപിച്ചു. ലൈസന്‍സ് അനുവദിച്ചതില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും സ്വാര്‍ത്ഥ താത്പര്യമാണുള്ളത്. അനുമതി നല്‍കിയതെല്ലാം സ്വന്തക്കാര്‍ക്കാണ്. സിപിഎമ്മിന്റെ ധനസമാഹരണത്തിനുള്ള കേന്ദ്രമായി എക്‌സൈസ് വകുപ്പ് മാറിയെന്നും ചെന്നിത്തല പറഞ്ഞു.