തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫിന്റെ ഏകദിന ഉപവാസ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കുന്നതിനാണ് സിപിഎമ്മും സര്‍ക്കാറും ശ്രമിക്കുന്നത്.

വര്‍ഗീയതയെ മതേതരത്വം കൊണ്ടു വേണം നേരിടാന്‍. ജനത്തെ സര്‍ക്കാര്‍ ജാതിയും മതവും തിരിച്ചു കള്ളികളിലാക്കി നിര്‍ത്തിയിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ജനത്തെ ഭിന്നിപ്പിച്ച മുഖ്യമന്ത്രി അത് തുടര്‍ന്നു പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.