kerala

മന്ത്രിമാരെ കൂവിയോടിച്ച് ജനം; പിണറായിയെ പുകഴ്ത്തിയ സജി ചെറിയാന് പുന്നപ്രയില്‍ സദസ്സിന്റെ കൂവല്‍

By webdesk13

July 07, 2024

പുന്നപ്രയിൽ മത്സ്യഫെഡ് സംഘടിപ്പിച്ച വിദ്യർത്ഥികൾക്കുള്ള അനുമോദന പരിപടിയിൽ മന്ത്രി സജി ചെറിയന്റെ പ്രസംഗത്തിനിടെ സദസിൽ നിന്ന് കൂകി വിളി. പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങൾ മന്ത്രി പ്രസംഗത്തിനിടെ വിശദീകരിച്ചപ്പോഴാണ് സദസിൽ നിന്ന് കൂകി വിളി ഉയർന്നത്. പൊലീസുകാർ ഇടപെട്ട് സദസ്സിൽ കൂവിയവരെ വിരട്ടി. സംഘാടകരിൽ ഒരാൾ കൂകി വിളിച്ചയാളെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു.