ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന സുപ്രീംകോടതി പ്രതിസന്ധിയില്‍ പരിഹാരത്തിനായി ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ച നാളെ നടക്കും. ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി നാളെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം. ജസ്റ്റിസ് ചെലമേശ്വര്‍ അവധിയായിരുന്നതിനാലാണ് ഇന്ന് ചര്‍ച്ച നടക്കാതിരുന്നത്. പനിയായതിനെത്തുടര്‍ന്നാണ് അവധിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസവും ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും ചര്‍ച്ച നടത്തിയരുന്നു. 15 മിനിറ്റോളം കൂടിക്കാഴ്ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയാണ് നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയും. രണ്ട് ദിവസത്തിനുള്ളില്‍ പ്രതിസന്ധിക്ക് മാറുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.